കാസര്‍കോട്: പിലിക്കോട് രയരമംഗലം വടക്കേംവാതില്‍- വീതകുന്ന് വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഒറ്റക്കോല മഹോത്സവം ഇന്ന് തുടങ്ങും. വൈകീട്ട് 5 മണിയോടെ രയരമംഗലം ക്ഷേത്രത്തില്‍ നിന്നു ദീപവും തിരിയും കൊണ്ടുവരും. തുടര്‍ന്ന് വടക്കേംവാതില്‍ക്കല്‍ തിടങ്ങല്‍. രാത്രി 9 മണിക്ക് വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി തെയ്യങ്ങളുടെ തോറ്റം. തുടര്‍ന്ന് പനിയന്‍ തെയ്യം അരങ്ങിലെത്തും. വെള്ളിയാഴ്ച രാവിലെ 6 മണിക്ക് രക്തചാമുണ്ഡി അമ്മയുടെ പുറപ്പാട്. 7.30ന് വിഷ്ണുമൂര്‍ത്തിയുടെ അഗ്‌നിപ്രവേശം. 8.40 ന് അങ്കക്കുളങ്ങര ഭഗവതിയുടെ പുറപ്പാട്. രാവിലെ 10 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ വീതുകുന്നു കയറ്റം. ഉച്ചയ്ക്ക് 12 മണിക്ക് വീതകുന്ന് ക്ഷേത്ര പരിസരത്ത് അന്നദാനം. രാത്രി 10 മണിക്ക് തിരുവുട അഴിക്കല്‍ ചടങ്ങോടെ ഒറ്റക്കോല മഹോത്സവം സമാപിക്കും.