കാസര്‍കോട്: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വ്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റു. മാന്യയിലെ വ്യാപാരിയായ മധു (45)വിനാണ് പരിക്കേറ്റത്. ഇയാളെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകുന്നേരം മൂന്നു മണിയോടെ നീര്ച്ചാല്, മീത്തല്‍ ബസാറിലാണ് അപകടം. മാന്യയിലെ കടയിലേക്ക് പോവുകയായിരുന്നു മധു. ഇതിനിടയിലാണ് എതിര്‍ഭാഗത്തു നിന്നുമെത്തിയ കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ മധുവിനെ ആദ്യം കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
