തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നത സർക്കാർ ജീവനക്കാർക്ക് മതാധിഷ്ഠിത വാട്സാപ്പ് ഗ്രൂപ്പുകൾ.
വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ അഡ്മിനായി മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടുടനെ മല്ലു മുസ്ലിം ഓഫ് വാട്സ് ആപ്പ് ഗ്രൂപ്പും ഓടിയെത്തി.ഒപ്പം രണ്ടിന്റെയും സ്ക്രീൻ ഷോട്ടുകൾ പറന്നു.
നാട്ടുകാരുടെ നികുതിപ്പണം കൊണ്ട് പോറ്റിവളർത്തുന്ന ജീവനക്കാരുടെ പേരിൽ നടക്കുന്ന കളികൾ സമൂഹത്തിൽ ആശങ്ക ഉയർ ത്തിയതിനെതുടർന്നു ഹിന്ദു ഗ്രൂപ്പ് ഡിലിറ്റ് ചെയ്തു. തന്റെ ഫോൺ ഹാക്ക് ചെയ്തുവെന്നും സൈബർ പൊലീസിൽ പരാതിപ്പെട്ടുവെന്നും വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ വെളിപ്പെടുത്തി.തന്റെ അറിവോടെയല്ല വാട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയതെന്നു കൂട്ടിച്ചേർത്തു.