-പി.പി ചെറിയാന്‍
ഡാലസ്: യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഓഫ് യു.എസ്.എ (യു.എന്‍.എ-യു.എസ്.എ) ഡാളസിന്റെ എലീനര്‍ റൂസ്വെല്‍റ്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ബി.കെ സിസ്റ്റര്‍ രഞ്ജന് സമ്മാനിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്.ഡി.ജി) മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സിസ്റ്റര്‍ രഞ്ജന്റെ മികച്ച സംഭാവനകളെ ആദരിച്ചാണ് അംഗീകാരം.
സിസ്റ്റര്‍ രഞ്ജന്റെ സമര്‍പ്പണം പലര്‍ക്കും പ്രചോദനം നല്‍കിയിട്ടുണ്ട്. ഈ അംഗീകാരം ബ്രഹ്‌മാകുമാരികള്‍ ചെയ്യുന്ന ഫലപ്രദമായ പ്രവര്‍ത്തനങ്ങളുടെ തെളിവാണ്.