കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 7,370 രൂപയിലും പവന് 58,960 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസമായി ഈ വിലയിലാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബര്‍ 31 നാണ് പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയും എന്ന സര്‍വകാല റെക്കോര്‍ഡ് നിരക്കില്‍ സ്വര്‍ണവ്യാപാരം നടന്നത്. നവംബര്‍ ആരംഭത്തോടെ സ്വര്‍ണവിലയില്‍ കുറവാണ് രേഖപ്പെടുത്തി വരുന്നത്. ഇതോടെ വില ഇന്നലെ 58000ത്തിലേക്ക് മടങ്ങിയെത്തി.
നവംബര്‍ ആരംഭിച്ച് ആദ്യ മൂന്നുദിവസവും വിലകുറഞ്ഞതും പവന് 59,000 രൂപയില്‍ താഴെ എത്തിയതും സ്വര്‍ണം വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ചെറിയൊരാശ്വാസമാകും.
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാന വിപണിയിലും പ്രകടമാകുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നകൊണ്ട് തന്നെ ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും രാജ്യത്ത് പ്രതിഫലിക്കും. ഇന്ന് സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 2,735 ഡോളറാണ്. ഓക്ടോബര്‍ 31 ന് ഇത് 2,783.30 ഡോളറായിരുന്നു. ഇസ്രയേലിന്റെ ലബനന്‍, പലസ്തീന്‍ ആക്രമണവും ഇറാനുമായുള്ള സംഘര്‍ഷാന്തരീക്ഷവും റഷ്യ-ഉക്രെയ്ന്‍ യുദ്ധവും നാളെ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമെല്ലാം സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്.