കാസര്‍കോട്: മാങ്ങാട് സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു. മാങ്ങാട് കര്‍ഷക ക്ഷേമ സഹകരണ സംഘത്തിന്റെ താഴെത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ‘അമ്മ’ സൂപ്പര്‍ മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തിങ്കളാഴ്ച രാവിലെ 8.15 ഓടെയാണ് അരമങ്ങാനത്തെ ജയറാമിന്റെ ഉടമസ്ഥതയിുള്ള ‘അമ്മ’ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ സ്ഥാപന ഉടമയെയും കാസര്‍കോട് ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. കാസര്‍കോട് അഗ്‌നിരക്ഷ നിലയത്തിന്റ 2 യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ കെടുത്തിയത്. കടയില്‍ ഉണ്ടായിരുന്ന ഗ്രോസറി, ഫര്‍ണിച്ചറുകള്‍ മറ്റു അനുബന്ധസാധനങ്ങള്‍ എന്നിവ ഭാഗികമായി കത്തി നശിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയോളം നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. നാട്ടുകാരുടെയും സേനയുടെയും സഹായത്തോടെ തീ പൂര്‍ണ്ണമായും കെടുത്തി വന്‍ ദുരന്തം ഒഴിവാക്കി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എംകെ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വിഎം സതീശന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ടി അമല്‍ രാജ്, പിസി സിറാജുദ്ദീന്‍, ആകാശ് കിരണ്‍, എസ് അഭിലാഷ്, ഗോകുല്‍ കൃഷ്ണ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡ്രൈവര്‍മാരായ ഇ പ്രസീത്. ഒകെ പ്രജിത്ത്, ഹോം ഗാര്‍ഡുമാരായ പ്രവീണ്‍, രാജേന്ദ്രന്‍, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തീകെടുത്തിയത്.
