ടെഹ്റാന്‍:സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ഇറാനിലെ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കെതിരെ വസ്ത്രമഴിച്ച് പ്രതിഷേധം. ഇറാനിലെ ടെഹ്റാന്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സര്‍വകലാശാല ക്യാമ്പസില്‍ ശനിയാഴ്ചയാണ് നാട്ടുകാരെ ഞെട്ടിച്ച പ്രതിഷേധം അരങ്ങേറിയത്.
ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റിയുടെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ യുവതിയെ തടഞ്ഞുവെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. യൂണിവേഴ്‌സിറ്റി വക്താവ് അമീര്‍ മഹ്ജോബ് എക്സില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പൊതുവിടത്ത് ഉള്‍വസ്ത്രം മാത്രം ധരിച്ച് നിന്ന ഈ വിദ്യാര്‍ഥിനിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്റ്റേഷനില്‍ യുവതി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ യുവതിയുടെ നടപടി ബോധപൂര്‍വമായ പ്രതിഷേധമാണെന്ന് ചില സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടു. നിര്‍ബന്ധിത ഹിജാബിനെതിരെയുള്ള പ്രതികരണമാണ് യുവതിയുടെ പ്രതിഷേധമെന്ന് ലെയ് ലാ എന്ന യുവതി എക്‌സില്‍ കുറിച്ചു. അന്വേഷണത്തിന് ശേഷം പെണ്‍കുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. ഹിജാബ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് 2022 സെപ്റ്റംബറില്‍ ഇറാനിയന്‍ കുര്‍ദിഷ് യുവതി സദാചാര പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. നിരവധി സ്ത്രീകള്‍ തങ്ങളുടെ മൂടുപടം ഉപേക്ഷിച്ച് രംഗത്തെത്തി. അധികൃതര്‍ നിരവധി സമരങ്ങളെ അടിച്ചമര്‍ത്തിയാണ് നിശബ്ദമാക്കിയത്.
woman-strips-at-iran-university-to-protest-strict-dress-code