കല്‍പ്പറ്റ: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചയാളുതെന്ന് കരുതുന്ന മൃതദേഹ ഭാഗം കണ്ടെത്തി. പരപ്പന്‍പാറ ഭാഗത്തുനിന്നുമാണ് ശരീരഭാഗം കണ്ടെത്തിയത്. മരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹ ഭാഗം. തേന്‍ ശേഖരിക്കാന്‍ വനത്തിലേക്ക് പോയവരാണ് ഞായറാഴ്ച രാവിലെ മൃതദേഹഭാഗം കണ്ടെത്തിയത്. ചൂരല്‍മലയില്‍ നിന്നും സൂചിപ്പാറയും കഴിഞ്ഞ് താഴെയുള്ള പ്രദേശമാണ് പരപ്പന്‍പാറ. പരപ്പന്‍പാറയിലെ വനമേഖലയിലാണ് അസ്ഥിയുടെ ഭാഗം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ 29 നായിരുന്നു വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടാകുന്നത്. അതിശക്തമായ മഴയാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ഏഴ് കിലോമീറ്ററോളമാണ് പാറക്കല്ലുള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ഒഴുകി നീങ്ങിയത്.