പത്തനംതിട്ട: കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ കോയമ്പത്തൂര്‍ സ്വദേശികളായ രണ്ടു പേര്‍ മുങ്ങി മരിച്ചു.
തിരുവനന്തപുരം ബീമാപള്ളിയിലേക്കുള്ള തീര്‍ത്ഥാടക സംഘത്തില്‍ അംഗങ്ങളായിരുന്ന കോയമ്പത്തൂരിലെ മുഹമ്മദ് സ്വോളിന്‍(12), അജ്മല്‍ (20) എന്നിവരാണ് മരിച്ചത്. ഏതാത്തു പാലത്തിനടുത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. ഒഴുക്കില്‍പ്പെട്ട മുഹമ്മദ് സ്വോളിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് അജ്മലും ഒഴുക്കില്‍പ്പെട്ടത് എന്നു പറയുന്നു. തീര്‍ത്ഥാടക സംഘത്തില്‍ 13 പേരുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ അടൂര്‍ ഫയര്‍ഫോഴ്‌സാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകടസ്ഥലത്തു നിന്ന് അരക്കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.