കാസര്‍കോട്: സിനിമാ-നാടക നടന്‍ ടി.പി കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍(85) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പൊതുമരാമത്തു വകുപ്പില്‍ എഞ്ചിനീയര്‍ ആയിരുന്ന കുഞ്ഞിക്കണ്ണന്‍ നാടകവേദിയില്‍ നിന്നാണ് സിനിമാലോകത്ത് എത്തിയത്.
‘ന്നാ താന്‍ കേസു കൊട്’ എന്ന സിനിമയിലെ മന്ത്രി പ്രേമന്‍ എന്ന കഥാപാത്രമാണ് കുഞ്ഞിക്കണ്ണനെ അറിയപ്പെടുന്ന സിനിമാ നടനാക്കി മാറ്റിയത്. നിര്യാണത്തില്‍ സാമൂഹിക-സിനിമ-നാടക രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.