കോഴിക്കോട്: കണ്ണൂരിലെ ആര്‍.എസ്.എസ് നേതാവ് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാരും പൊലീസും ഒത്തുകളിച്ചുവെന്നു ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ആരോപിച്ചു. കേസിലെ മൂന്നാം പ്രതി ഒഴികെയുള്ള മറ്റു 13 പ്രതികളെ വെറുതെ വിട്ട കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ വിശ്വാസികളെ ദുഃഖിപ്പിക്കുന്ന വിധിയാണ് ഉണ്ടായത്. സംസ്ഥാന സര്‍ക്കാരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും ഒത്തുകളിച്ചു. അശ്വിനി കുമാറിന്റെ മാതാവിനു നീതി കിട്ടിയില്ല. വിധിക്കെതിരെ കോടതിയെ സമീപിക്കും-കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.