അബുദാബി അലിഫ് മീഡിയ വാര്‍ഷികം ഞായറാഴ്ച

അബുദാബി : അലിഫ് മീഡിയ പത്താം വാര്‍ഷികം അലിഫ് കി രാത്ത് 3ന് രാത്രി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ അരങ്ങേറും. സിനിമ നടന്‍ മനോജ് കെ ജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത ഗായകന്‍ കണ്ണൂര്‍ ഷെരീഫ്, ആസിഫ് കാപ്പാട്, ഫാസിലാ ബാനു എന്നിവരുടെ സംഗീത വിരുന്നും ഉണ്ടായിരിക്കും. വാര്‍ഷികത്തോട് അനുബന്ധിച്ച് വ്യത്യസ്ത മേഖലയില്‍ കഴിവ് തെളിയിച്ച അസീസ് കാളിയാടന്‍ (പൊതു പ്രവര്‍ത്തകന്‍), സിനി ജോസഫ് (പൊതു പ്രവര്‍ത്തക), സജീവ് എവെര്‍സേഫ് (കാരുണ്യ പ്രവര്‍ത്തകന്‍), ഡോ. ഷാസിയ അന്‍സാര്‍ (ആരോഗ്യ പ്രവര്‍ത്തനം), വര്‍ഷാ തിരുമലേഷ് (കലാ പ്രതിഭാ), എം എ ഹക്കീം (അയോധന കല), ഡോ.ഹസീനാ ബീഗം (അധ്യാപിക), ഷിനോജ് കെ ഷംസുദ്ദീന്‍ (വിഷ്വല്‍ മീഡിയ), അബൂബക്കര്‍ (പത്ര മാധ്യമ പുരസ്‌കാരം), അമീന്‍ മന്നന്‍ (സോഷ്യല്‍ മീഡിയ), ഷിജിന കണ്ണന്‍ ദാസ് (വിഷ്വല്‍ മാധ്യമം), മുഹമ്മദ് അലി (മീഡിയ), നസീര്‍ പെരുമ്പാവൂര്‍ (ഡയറക്ടര്‍), എന്നിവര്‍ക്കു പുരസ്‌കാരങ്ങള്‍ നല്‍കും. സിറാജ് പൊന്നാനി (കോര്‍ഡിനേറ്റര്‍), ഷൗക്കത്ത് വാണിമേല്‍ (കോര്‍ഡിനേറ്റര്‍), ഷെരീഫ്, ഇസ്മായില്‍ (തബക്ക്) എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page