ഡാലസ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ നവംബര്‍ ഒന്ന് മുതല്‍ മൂന്നു വരെ

-പി പി ചെറിയാന്‍

ഡാലസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരുമല തിരുമേനിയുടെ നാമധേയത്തില്‍ സ്ഥാപിച്ച ഡാലസ് ഗ്രിഗോറിയോസ് ദേവാലയത്തിലെ പരുമല തിരുമേനിയുടെ 122 ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ ഒന്ന് രണ്ട് മൂന്ന് വരെ ആഘോഷിക്കും.
ഒന്നിനു വൈകിട്ട് സന്ധ്യാപ്രാര്‍ത്ഥന, ധ്യാന പ്രസംഗം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും രണ്ടിന് രാവിലെ എം.ജി.ഒ.സി.എം റീട്രെട്ടും നാലുമണിക്കു മെന്റല്‍ ഹെല്‍ത്ത് ആന്റ് സ്പിരിച്വാലിറ്റി സെമിനാറും ഉണ്ടായിരിക്കും. ആറുമണിക്ക് സന്ധ്യാനമസ്‌കാരവും പ്രസംഗവും ഭക്തിനിര്‍ഭരമായ റാസയും ആശീര്‍വാദവും ഉണ്ടായിരിക്കും.
പെരുന്നാളിന്റെ സമാപന ദിനമായ മൂന്നിനു രാവിലെ പ്രഭാത നമസ്‌കാരം തുടര്‍ന്ന് വിശുദ്ധ കുര്‍ബാന 11.30ന് പള്ളിയങ്കണത്തില്‍ റാസയും പരിശുദ്ധന്റെ തിരുശേഷിപ്പില്‍ മധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും. നേര്‍ച്ചവിളമ്പ് എം.ജി.എം ഓഡിറ്റോറിയത്തിലാണ്. ഉച്ച ഭക്ഷണവും ഉണ്ടായിരിക്കും.
ഈ വര്‍ഷത്തെ പെരുന്നാളിന് ഡാലസ് സെന്‍ മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി സഹവികാരി റവ. ഫാദര്‍ സക്കറിയ ഡിജു സക്കറിയ മുഖ്യ നേതൃത്വം നല്‍കും. വികാരി റവ. ഫാദര്‍ ജോയല്‍ മാത്യു, ട്രഷറര്‍ ടോണി ജേക്കബ്, സെക്രട്ടറി ഡെന്നിസ് ഡാനിയേല്‍, 2024 മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, വിവിധ ആത്മീയ സംഘടന അംഗങ്ങള്‍, പെരുന്നാള്‍ നടത്തിപ്പിന് പ്രവര്‍ത്തിച്ചുവരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആള്‍ തന്ത്രപൂര്‍വ്വം നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി; പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ഏല്‍ക്കാന സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടി, ദക്ഷിണകന്നഡ സ്വദേശിയെ തെരയുന്നു

You cannot copy content of this page