തോക്കുകളും 57,000 ഡോളര്‍ വിലമതിക്കുന്ന അടിവസ്ത്രങ്ങളും മോഷ്ടിച്ച കേസ്; നാലുപേര്‍ അറസ്റ്റില്‍

-പി.പി ചെറിയാന്‍

ഓസ്റ്റിന്‍(ടെക്സസ്): ഓസ്റ്റിനില്‍ തോക്കുകളും ,57,000 ഡോളര്‍ വിലമതിക്കുന്ന അടിവസ്ത്രങ്ങളും ഉള്‍പ്പെടെ ഒരു ഡസനിലധികം മോഷണങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ ഓസ്റ്റിന്‍ പൊലീസ് അറസ്റ്റു ചെയ്തു.
2024 സെപ്തംബര്‍ ആദ്യം, ഓസ്റ്റിന്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നോര്‍ത്ത് മെട്രോ ടാക്റ്റിക്കല്‍ റെസ്പോണ്‍സ് യൂണിറ്റ് വ്യാപകമായി നടന്ന മോഷണങ്ങളെ കുറിച്ചു അന്വേഷണം ആരംഭിച്ചിരുന്നു. വിക്ടോറിയ സീക്രട്ടിലുണ്ടായ മോഷണത്തില്‍ കമ്പനിക്ക് വന്‍ നഷ്ടമുണ്ടാക്കിയ ഒരു ഡസനിലധികം മോഷണങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ തിരിച്ചറിഞ്ഞു. സെന്‍ട്രല്‍ ടെക്സസില്‍ ഉടനീളമുള്ള കൂടുതല്‍ മോഷണങ്ങളിലും ഇതേ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്.
ഓസ്റ്റിന്‍ സ്വദേശികളായ സോഫിയ ഹെര്‍ണാണ്ടസ് (20), ആഞ്ചെലിക്ക ഷാവേസ് (24), ജോ ഗാര്‍സിയ( 37), ലിസ വാസ്‌ക്വസ്, (30) എന്നിവരാണ് അറസ്റ്റിലായത്. 40ലധികം ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു മോഷ്ടിച്ച രണ്ടായിരത്തിലധികം മോഷണ വസ്തുക്കള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഏകദേശം 57,000 ഡോളര്‍ ഈ സാധനങ്ങള്‍ക്കു വില വരുമെന്ന്് പൊലീസ് പറഞ്ഞു. പരിശോധനയില്‍ മോഷണം പോയ തോക്കും കണ്ടെടുത്തു. മോഷണങ്ങളെ കുറിച്ച് കൂടുതല്‍ വിവരമുള്ളവര്‍ 512-472-8477 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആള്‍ തന്ത്രപൂര്‍വ്വം നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി; പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ഏല്‍ക്കാന സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടി, ദക്ഷിണകന്നഡ സ്വദേശിയെ തെരയുന്നു

You cannot copy content of this page