ജോലിക്കിടെ കുളത്തില്‍ വീണ് ഇലക്ട്രീഷ്യനായ യുവാവ് മരിച്ചു. കര്‍ണാടക സൂറത്കല്‍ എക്കരു ദുര്‍ഗ നഗറ സ്വദേശി സ്വസ്തിക്(21) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സൂറത്കലിലെ കുലായില് ഒരുകുളത്തിന് സമീപത്തെ കെട്ടിടത്തില്‍ ജോലിചെയ്യുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെടുകയായിരുന്നു. കാല്‍തെന്നി കുളത്തില്‍ വീണു. ഏറെ നേരം കഴിഞ്ഞാണ് കുളത്തില്‍ ഒരാള്‍ വീണിട്ടുണ്ടെന്ന് നാട്ടുകാര്‍ അറിഞ്ഞത്. രക്ഷാപ്രവര്‍ത്തനം നടത്തി മൃതദേഹം പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. അവിവാഹിതനാണ് സ്വസ്തിക്. ബേബിയുടെയും വിശ്വനാഥയുടെയും മകനാണ്. സ്വസ്തിക് അവിവാഹിതനായിരുന്നു.
