കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ചില്‍ഡ്രന്‍സ് കലാമത്സരം വിജയികള്‍

-പി പി ചെറിയാന്‍

ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി നടത്തിയ ചില്‍ഡ്രന്‍സ് കലാമത്സരം വിജയികളെ പ്രഖ്യാപിച്ചു
കുട്ടികളുടെ കലാമത്സരത്തില്‍ പെന്‍സില്‍ ഡ്രോയിംഗ് 7 വയസും അതില്‍ താഴെയും ഇനത്തില്‍ സെറാ തോമസിന് ഒന്നാം സ്ഥാനവും ജോഷ്വ തോമസ്, ദീത്യ ദീപേഷ് എന്നിവര്‍ക്കു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും ലഭിച്ചു.
പത്തുവയസ്സുവരെയുള്ളവര്‍ക്കുള്ള പെന്‍സില്‍ ഡ്രോയിംഗില്‍ ഒന്നാം സമ്മാനം സാത്വിക് ശ്രീജുവിനും രണ്ടാം സമ്മാനം – ഗ്രേസ് മാടമനക്കും ലഭിച്ചു. ജോഹാന്‍ തോമസസിനാണ് മൂന്നാം സമ്മാനം.
പതിനാലു വയസ്സുവരെയുള്ളവര്‍ക്കുള്ള പെന്‍സില്‍ ഡ്രോയിംഗില്‍ നിഹാല്‍ നീരജിനു ഒന്നാം സമ്മാനവും അമല്‍ അനില്‍കുമാറിന് രണ്ടും നവമി അഭിലാഷ് നായര്‍ക്ക് മൂന്നാം സമ്മാനവും ലഭിച്ചു.
15 വയസ്സു പ്രായമുള്ളവര്‍ക്കുള്ള പെന്‍സില്‍ ഡ്രോയിംഗില്‍ അനൗഷ്‌ക നാരായണനാണ് ഒന്നാം സമ്മാനം.
ഏഴു വയസ്സുള്ളവര്‍ക്കുള്ള വാട്ടര്‍ കളര്‍ പെയിന്റിംഗില്‍ ഒന്നാം സമ്മാനം സെറാ തോമസിനും രണ്ടാം സമ്മാനം-ദീത്യ ദീപേഷിനും മൂന്നാം സമ്മാനം ജോഷ്വ തോമസിനും വാട്ടര്‍ കളര്‍ പെയിന്റിംഗ് (8-10 വര്‍ഷം വരെ)
ഒന്നാം സമ്മാനം ജോഹാന്‍ തോമസിനും രണ്ടാം സമ്മാനം ജോവാന ചാത്തമ്പാടത്തിലിനും മൂന്നാം സമ്മാനം – ഗ്രേസ് മാടമനക്കും വാട്ടര്‍ കളര്‍ പെയിന്റിംഗ് (11-14 വര്‍ഷം വരെ) ഒന്നാം സമ്മാനം സെറാ പാറോക്കാരനും രണ്ടാം സമ്മാനം- അമല്‍ അനില്‍കുമാറിനും മൂന്നാം സമ്മാനം – ജെറമി തോമസിനും ആണ്. ജേതാക്കളെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മന്‍ജിത് കൈനിക്കര അഭിനന്ദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആള്‍ തന്ത്രപൂര്‍വ്വം നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി; പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ഏല്‍ക്കാന സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടി, ദക്ഷിണകന്നഡ സ്വദേശിയെ തെരയുന്നു

You cannot copy content of this page