കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചേറ്റം ദര്‍ശിക്കാന്‍ എത്തിയത് 5000ല്‍ അധികം പേരെന്ന് പ്രാഥമിക കണക്ക്. ക്ഷേത്രമുറ്റത്തും പരിസരങ്ങളിലും ജനസാഗരമായിരുന്നു. ഈ സമയത്താണ് ദുരന്തം ഉണ്ടായത്. കരിമരുന്നു പ്രയോഗമാണെന്നാണ് ആദ്യം കരുതിയിരുന്നത്. അതിനാല്‍ ആള്‍ക്കാര്‍ സ്ഥലത്തു നിന്നു മാറിയില്ല. വലിയ സ്‌ഫോടനവും തീയും പുകയും ഉയര്‍ന്നതോടെയാണ് ആള്‍ക്കാര്‍ക്ക് സംഭവം എന്താണെന്നു വ്യക്തമായതും ഓടിമാറാന്‍ ശ്രമിച്ചതും. പരിക്കേറ്റ 157 പേരില്‍ സ്ത്രീകളും കുട്ടികളുമാണ്. ഇവരില്‍ പലര്‍ക്കും വീഴ്ചയിലാണ് പരിക്കേറ്റത്.