കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത ആത്മഹത്യാ പ്രേരണക്കേസില്‍ പ്രതിയായ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
രണ്ടാഴ്ച മുമ്പാണ് നവീന്‍ബാബുവിനെ ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറിയ നവീന്‍ബാബുവിനു കണ്ണൂര്‍ കലക്ടറേറ്റില്‍ ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെ കയറിച്ചെന്ന ദിവ്യ നടത്തിയ പ്രസംഗത്തിനു പിറ്റേന്നാളാണ് നവീന്‍ബാബു ജീവനൊടുക്കിയത്. ദിവ്യ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. പൊലീസിനു മുമ്പാകെ കീഴടങ്ങുമെന്ന ചര്‍ച്ചകളും ഉണ്ട്. പി.പി ദിവ്യയെ അറസ്റ്റു ചെയ്യണമെന്ന് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു.