ഡാളസ് സീയോന്‍ ചര്‍ച്ചില്‍ സംഗീതക്കച്ചേരി ഇന്ന് (ഞായര്‍)

പി പി ചെറിയാന്‍

റിച്ചാര്‍ഡ്‌സണ്‍(ഡാളസ്): കേരളത്തില്‍ നിന്നു ആദ്യമായി അമേരിക്കയില്‍ എത്തിച്ചേര്‍ന്ന പ്രശസ്ത പിന്നണി ഗായകന്‍ വില്‍സ്വരാജ്, ദീപ ഫ്രാന്‍സിസ് എന്നിവര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ കോണ്‍സര്‍ട് ഇന്ന് (27 ) വൈകീട്ട് 6.30നു റിച്ചാര്‍ഡ്‌സണ്‍ സീയോന്‍ ചര്‍ച്ചില്‍ നടക്കും. 25 വര്‍ഷത്തിലേറെയായി തെന്നിന്ത്യന്‍ മലയാളി ജനക്കൂട്ടത്തിന്റെ ഹൃദയം കവര്‍ന്ന ഐതിഹാസിക ഗായകനും നിരവധി മലയാളം സിനിമകള്‍ക്കും ആല്‍ബങ്ങള്‍ക്കും ക്രിസ്ത്യന്‍ ഗാനങ്ങള്‍ക്കും ഉള്‍പ്പെടെ 3500 ഓളം ഗാനങ്ങള്‍ ആലപിച്ച മികച്ച ഗാനരചയിതാവ് കൂടിയായ വില്‍സ്വരാജിന്റെ സെമി ക്ലാസിക്കല്‍ ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ പരിപാടിയില്‍ ആലപിക്കും. സംഗീത വിരുന്നിലേക്കു മുഴുവന്‍ ആളുകളെയും സംഘാടകര്‍ സ്വാഗതം ചെയ്തു. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു റവ. ജസ്റ്റിന്‍ ബാബു- 480 737 0044 സിജുവി ജോര്‍ജ് -214 282 7458.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page