മംഗളൂരു: ഉഡുപ്പി കോടി ബീച്ചില്‍ നീന്തുന്നതിനിടെ തിരയില്‍പെട്ട രണ്ട് പേര് മുങ്ങിമരിച്ചു. ബംഗളൂരുവിലെ ഹസനല്ലി സ്വദേശി അജയ്, കുന്ദാപൂര്‍ താലൂക്കിലെ അങ്കള്ളി സ്വദേശി സന്തോഷ് എന്നിവരാണ് മരിച്ചത്.
ബംഗളൂരുവില്‍ നിന്ന് എത്തിയ സുഹൃത്ത് അജയനെ കോടി ബീച്ച് കാണിക്കാന്‍ എത്തിയതായിരുന്നു. നീന്തുന്നതിനിടെ തിരമാലകളില്‍ പെട്ട ഇരുവരും ഒഴുകിപ്പോയി. വിവരത്തെ തുടര്‍ന്ന് എത്തിയ നാട്ടുകാരായ മത്സ്യത്തൊഴിലാളികളും നീന്തല്‍ വിദഗ്ധരും തിരച്ചിലില്‍ അജയന്റെ മൃതദേഹം ആദ്യം കണ്ടെടുത്തു. സന്തോഷിന്റെ മൃതദേഹം പിന്നീട് കണ്ടെത്തി. കുന്ദാപുര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
