അനധികൃതമായി വയലും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍

കാസര്‍കോട്: അനധികൃതമായി വയലും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. തണ്ണീര്‍ത്തട, നെല്‍വയല്‍ സംരക്ഷണ നിയമം ഭൂമിതരം മാറ്റാന്‍ മാത്രം ഉള്ളതല്ലെന്നും സംരക്ഷണത്തിനുള്ളതാണെന്നും മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഭൂമി തരം മാറ്റല്‍ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തണ്ണീര്‍ത്തടങ്ങള്‍ മാറ്റുന്നതിന് ഫോം അഞ്ചില്‍ അപേക്ഷ സ്വീകരിക്കുന്നത് തുടരേണ്ടതുണ്ടോ എന്ന് ആലോചിക്കും. 2008ലെ തണ്ണീര്‍ത്തട, നെല്‍വയല്‍ നികത്തല്‍ തടയല്‍ നിയമം നിലവില്‍ വന്നതിനുശേഷം അനധികൃതമായി നികത്തിയിട്ടുള്ള ഭൂമി പുനസ്ഥാപിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് രണ്ടുകോടി രൂപ വീതം റിവോള്‍വിങ് ഫണ്ട് അനുവദിക്കും. 14 ജില്ലകളിലും തുക അനുവദിക്കും. അനധികൃതമായ നികത്തിയ ഭൂമിയിലെ മണ്ണ് നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ തന്നെ നടപടി സ്വീകരിക്കണം. മണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ ആ ഭൂമി മണ്ണ് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ച് അതിനാവശ്യമായതുക ഉടമകളില്‍ നിന്നും ഈടാക്കേണ്ടതാ
ണെന്നും മന്ത്രി പറഞ്ഞു. അനധികൃതമായി നികത്തിയതാണെന്ന് കണ്ടെത്തിയാല്‍ അത് നീക്കം ചെയ്യുന്നതിന് ഉടമകള്‍ക്ക് രണ്ട് ആഴ്ച സമയം അനുവദിക്കുമെന്നും തുടര്‍ന്നായിരിക്കും ജില്ലാ കളക്ടറുടെ നടപടിയെന്നും മന്ത്രി കൂട്ടിച്ചര്‍ത്തു. കാഞ്ഞങ്ങാട് ആര്‍ഡിഓ ഓഫീസില്‍ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ടുള്ള 25 സെന്റിന് താഴെ യുള്ള ഉടമകളുടെ അപേക്ഷകളില്‍ നവംബര്‍ 30 നകം തീര്‍പ്പ് കല്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. വീട് നിര്‍മ്മിക്കാന്‍ എവിടെയും ഭൂമിയില്ലാത്തവര്‍ക്ക് ഫോം നമ്പര്‍ ഒന്നില്‍ അപേക്ഷിച്ചാല്‍ തരം മാറ്റാതെ നഗരപ്രദേശങ്ങളില്‍ 5 സെന്റിലും പഞ്ചായത്തുകളില്‍ 10 സെന്റിലും വീട് നിര്‍മ്മിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page