കോട്ടയത്ത് കാവുങ്കണ്ടത്ത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടനാട് കാവുങ്കണ്ടം കണംകൊമ്പില്‍ റോയി ജേക്കബ്ബ് (60), ഭാര്യ ജാന്‍സി (57) എന്നിവരാണ് മരിച്ചത്. റോയി തൂങ്ങി മരിച്ച നിലയിലും ജാന്‍സിയുടെ മൃതദേഹം തറയില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയിട്ട് റോയി തൂങ്ങി മരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഭൂസ്വത്തിന് ഉടമയായ റോയിക്ക് ഷെയര്‍ മാര്‍ക്കറ്റ് ഇടപാടുകളുണ്ടായിരുന്നു. ഇടപാടില്‍ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് അടുത്തിടെ ഭൂസ്വത്തുക്കള്‍ വില്‍ക്കുകയും ചെയ്തിരുന്നു. വീടും സ്ഥലവും വിറ്റ് അവശേഷിക്കുന്ന ബാധ്യതകള്‍ തീര്‍ത്ത് ഹൈറേഞ്ച് മേഖലയിലേക്ക് താമസം മാറാന്‍ റോയിയുടെ ഭാഗത്ത് ശ്രമമുണ്ടായി. ഇതേചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കവും കുടുംബകലഹവും നിലനിന്നിരുന്നതായി പറയുന്നു. ഇതിനിടെയാണ് സംഭവമെന്ന് പറയുന്നു. മരിക്കാന്‍ പോകുകയാണെന്നു റോയി സഹോദരനോടു വിളിച്ചു പറഞ്ഞിരുന്നെന്നും ഇതിനുശേഷമാണ് മരണമെന്നും നാട്ടുകാര്‍ പറഞ്ഞു. ഇടുക്കിയിലുള്ള സഹോദരന്‍ അയല്‍വീട്ടില്‍ വിളിച്ച് റോയിയുടെ വീട്ടില്‍ നോക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് എത്തിയപ്പോഴാണ്
ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മീനച്ചില്‍ കാരിക്കൊമ്പില്‍ കുടുംബാംഗമാണ് ജാന്‍സി. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മേലുകാവ് പൊലീസും ഫോറന്‍സിക് വിദദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
