കാസര്‍കോട്: ജോലിക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ യുവാവിന്റെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി. പെര്‍ള, ഉക്കിനടുക്ക, സര്‍പ്പങ്കളയിലെ തിമ്മനായിക് എന്ന രാധാകൃഷ്ണ നായികിന്റെ മകന്‍ ചെനിയപ്പനായികി(46)ന്റെ മൃതദേഹമാണ് പുത്തൂര്‍, കബക്ക റെയില്‍വെ ട്രാക്കില്‍ കാണപ്പെട്ടത്. പുത്തൂരില്‍ താമസിച്ച് കോണ്‍ക്രീറ്റ് ജോലി ചെയ്തുവരുന്നയാളാണ് ചെനിയപ്പ. ആഴ്ചയില്‍ ഒരു തവണയാണ് വീട്ടിലേക്ക് വന്നിരുന്നത്. കഴിഞ്ഞ ദിവസം വീട്ടിലെത്തി ബുധനാഴ്ച തിരികെ പുത്തൂരിലേക്ക് പോയതായിരുന്നു. ജോലി സ്ഥലത്ത് എത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കബക്ക റെയില്‍വെ ട്രാക്കില്‍ കാണപ്പെട്ടത്. പുത്തൂര്‍ പൊലീസ് കേസെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. മാതാവ്: രാധാവതി. ഭാര്യ: സുമതി. മക്കള്‍: സപ്തമി, സാത്വിക്. സഹോദരങ്ങള്‍: രാജ്കുമാര്‍, യോഗീഷ്.
