സദാചാര പൊലീസ് ചമഞ്ഞ് കാസര്‍കോട് സ്വദേശിയെ ആക്രമിച്ച് പണം തട്ടി; ഏഴു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: സദാചാര പൊലീസ് ചമഞ്ഞ് കാസര്‍കോട് സ്വദേശിയെ അക്രമിച്ച് പണം തട്ടിയ കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍. ധര്‍മ്മടം, ഒഴയില്‍ഭാഗം, മണക്കമ്പുറത്ത് എം. തസ്മീര്‍ (36), കയ്യാലക്കകത്ത് കക്കറയില്‍ കെ.കെ അജ്‌നാസ് (27), ടി.കെ ഷാനിര്‍ (32), കെ.കെ മുഹമ്മദ് അഷ്‌കര്‍ (30), കീത്തലകത്ത് കെ. ഷബീര്‍ (24), ആലിയമ്പത്ത് എ. മുഹമ്മദ് അസ്‌കര്‍ (27), അഹ്നാസ് അഹമ്മദ് നായിസ് (32) എന്നിവരെയാണ് ധര്‍മ്മടം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. ഒക്ടോബര്‍ 12ന് ആണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് സ്വദേശി റോബിന്‍ തോമസ് ആണ് അക്രമത്തിനു ഇരയായത്. ബൈക്കില്‍ കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്നു റോബിന്‍. യാത്രയ്ക്കിടയില്‍ ധര്‍മ്മടത്ത് എത്തിയപ്പോള്‍ സുഹൃത്തിനെ കൂടി കൂടെ കൂട്ടാന്‍ കിഴക്കെ പാലയാട് ഭാഗത്ത് എത്തിയപ്പോഴായിരുന്നു അക്രമം. ഈ സമയത്ത് ഒരു സംഘം ആള്‍ക്കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ച ശേഷം ഗൂഗിള്‍ പേയില്‍ നിന്നു പണം അയപ്പിക്കുകയും ബൈക്ക് ചവിട്ടി താഴെയിടുകയും ചെയ്തുവെന്നാണ് പരാതി. അക്രമികള്‍ സ്ഥലം വിട്ട ശേഷമാണ് റോബിന്‍ പൊലീസിനെ വിവരമറിയിച്ചത്.
ധര്‍മ്മടം എസ്.ഐ ജെ. സജീഷ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിമിഷ, ഹരിനാഥ്, ജിജില്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page