അമിതവേഗതയിലെത്തിയ കണ്ടെയ്നര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. വൈലാങ്കണ്ണി വാര്‍ഡ് കോടിക്കല്‍ സിറിലിന്റെയും സാന്ദ്ര ക്രാസ്റ്റയുടെയും മകള്‍ ക്രിസ്റ്റി ക്രാസ്റ്റ (27) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മംഗളൂരു നന്തൂര്‍ സര്‍ക്കിളിനടുത്ത് ശാന്തി കിരണിനു സമീപമാണ് അപകടം. നന്തൂര്‍ സര്‍ക്കിളില്‍ നിന്ന് പമ്പ്വെല്ലിലേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്ന ക്രിസ്റ്റി. അമിത വേഗതയില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ മീന്‍ കയറ്റിവന്ന കണ്ടെയ്നര്‍ ലോറി ക്രിസ്റ്റിയുടെ സ്കൂട്ടറില്‍ ഇടിച്ചു. ലോറിക്കടിയില്‍പെട്ട ക്രിസ്റ്റി അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു. അധ്യാപികയായ ക്രിസ്റ്റിയുടെ വിവാഹം നവംബര്‍ 23നായിരുന്നു നിശ്ചയിച്ചിരുന്നത്. ക്രിസ്റ്റി ക്രാസ്റ്റയുടെ സംസ്കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അശോക്നഗര്‍ സെന്റ് ഡൊമിനിക് ചര്‍ച്ചില്‍ നടക്കും. തുടര്‍ന്ന് ഉര്‍വ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
