ഡാളസ് ക്രിക്കറ്റ് ഫീല്‍ഡ് ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു

പി പി ചെറിയാന്‍

മെക്കിനി(ഡാളസ്): മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മെക്കിനി സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സഭാ അംഗങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും വേണ്ടി നിര്‍മിച്ച ക്രിക്കറ്റ് കോര്‍ട്ട് അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന സംഘടനയുടെ ഡാളസ് റീജിയണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനല്‍ ഇന്ന് മൂന്നുമണിക്ക് ഗ്രൗണ്ടില്‍ നടക്കും. ആതിഥേയരായ സെന്‍ പോള്‍സ് യുവജന ടീമും ഇര്‍വിങ് സെന്റ് ജോര്‍ജ് യുവജന ടീമും ഏറ്റുമുട്ടും. ആവേശകരമായ മത്സരങ്ങളില്‍ സെന്റ് തോമസ് സെന്റ് ഗ്രിഗോറിയോസ്, സെന്‍മേരിസ് വലിയപള്ളി സെന്‍മേരിസ് കരോള്‍ട്ടന്‍ എന്നീ ടീമുകളും മത്സരിച്ചിരുന്നു.
മഴുവന്‍ ക്രിക്കറ്റ് പ്രേമികളും ഫൈനല്‍ മത്സരം വീക്ഷിക്കാനും കളിക്കാരെ പ്രോത്സാഹിപ്പിക്കാനും എത്തണമെന്ന് യുവജനപ്രസ്ഥാന റീജണല്‍ വൈസ് പ്രസിഡണ്ട് വെരി റവ. രാജു ദാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ, സെക്രട്ടറി എബി ജോണ്‍, ട്രഷറര്‍ ലെനിന്‍ ജേക്കബ് കമ്മറ്റി അംഗങ്ങളായ ഷിജോ മഠത്തില്‍ ലൈബി സാമുവേല്‍ അഭ്യര്‍ത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആള്‍ തന്ത്രപൂര്‍വ്വം നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി; പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ഏല്‍ക്കാന സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടി, ദക്ഷിണകന്നഡ സ്വദേശിയെ തെരയുന്നു

You cannot copy content of this page