കൊല്ലം: എം.ഡി.എം.എ.യുമായി പ്രമുഖ സീരിയില്‍ നടിയെ അറസ്റ്റു ചെയ്തു.
പരവൂര്‍ ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീ നന്ദനത്തിലെ ഷംനത്ത് എന്ന പാര്‍വ്വതി (36)യെയാണ് പരവൂര്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റു ചെയ്തത്. മൂന്നു ഗ്രാം എം.ഡി.എം.എ. ഇവരുടെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. ഷംനത്തിനു മാരകലഹരിക്കടത്തു സംഘവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഭര്‍ത്താവിനൊപ്പമാണ് ഇവര്‍ താമസിക്കുന്നത്. നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. കൊട്ടിയത്ത് നിന്നും ഇന്നലെ എം.ഡി.എം.എ. പിടികൂടിയിരുന്നു. ഈ സംഭവത്തില്‍ യുവതിയടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കിഴവൂരിലെ ഫൈസല്‍ (29), കുഴിമതിക്കാട് സ്വദേശി വിപിന്‍(32), കണ്ണൂര്‍ ചെമ്പിലോട്ടെ ആരതി (30), കിളികൊല്ലൂരിലെ ബിലാല്‍ (35), കല്ലുവാതുക്കലിലെ സുമേഷ് (26) എന്നിവരെയാണ് കൊട്ടിയം പൊലീസ് പിടികൂടിയത്. ഫൈസലിന്റെ വീട്ടില്‍ നിന്ന് 4.37 ഗ്രാം എം.ഡി.എം.എ. പൊലീസ് പിടിച്ചു. രണ്ടു ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. കൊല്ലം ജില്ലയില്‍ മയക്കുമരുന്നു കച്ചവടം അടുത്തിടെ അതീവ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
