തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതുമുന്നണിക്ക് ആ മുന്നണിയുടെ ഘടകകക്ഷികളില്‍ നിന്ന് ഒരാളെപ്പോലും കണ്ടെത്താന്‍ പറ്റിയില്ലെന്നു ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍ പരിഹസിച്ചു.
ഇടതുമുന്നണിയുടെ അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ ഒപ്പമുണ്ടായിരുന്ന ഒരാളെ വി ഡി സതീശന്‍ അവര്‍ക്കു വിട്ടുകൊടുക്കുകയായിരുന്നുവെന്ന് വാര്‍ത്താ ലേഖകരോട് അദ്ദേഹം പറഞ്ഞു. ഈ പോക്കു പോയാല്‍ സി പി എം എത്രകാലമുണ്ടാകുമെന്ന് ചിന്തിക്കുന്നത് നല്ലതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 35 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ബംഗാളില്‍ മേമ്പൊടിക്കുപോലും ഒരു മാര്‍കിസ്റ്റുകാരന്‍ ഇല്ലാതായതും പാര്‍ട്ടിക്കാര്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഉപതിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനത്തെ മൂന്നു മണ്ഡലങ്ങളിലും ബി ജെ പി പ്രചരണമാരംഭിച്ചു. സ്ഥാനാര്‍ത്ഥികളെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഉടന്‍ പ്രസ്താവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.







