സിന്‍വാറിന്റെ മരണം യുദ്ധം അവസാനിപ്പിക്കാനുള്ള ‘അവസരമായി’ ഉപയോഗിക്കണമെന്ന് ബൈഡന്‍

-പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ മരണത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഡോ. ബൈഡന്‍ നീതിയുടെ ഒരു നിമിഷം എന്ന് വിശേഷിപ്പിച്ചു. ഗാസയില്‍ ഒരു വര്‍ഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഈ നിമിഷം ഒരു അവസരമാക്കണമെന്നു ഇസ്രായേല്‍ സര്‍ക്കാരിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇസ്രയേലുമായും ഇറാനുമായും തല്‍ക്കാലം സംഘര്‍ഷം അവസാനിപ്പിക്കുന്ന വിധത്തില്‍ ഇടപെടാന്‍ കഴിയുന്ന ഒരു അവസരമാണിത് -വെള്ളിയാഴ്ച ബെര്‍ലിനില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായും മറ്റ് യൂറോപ്യന്‍ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ബൈഡന്‍ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ ഇക്കാര്യത്തിലുള്ള നിലപാട് ബൈഡന്‍ ഫോണ്‍ സന്ദേശത്തില്‍ വ്യാഴാഴ്ച നെതന്യാഹുവിനെ നേരിട്ട് അറിയിച്ചു.
ഈ നിമിഷം മുതലാക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ അയക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ഇതു മുന്നോട്ട് പോകാനുള്ള സമയമാണ്, വ്യാഴാഴ്ച രാത്രി ബെര്‍ലിനില്‍ എത്തിയ ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെടിനിര്‍ത്തലിന് കൂടുതല്‍ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ യുദ്ധം അവസാനിപ്പിച്ച് ഈ ബന്ദികളെ വീട്ടിലേക്ക് കൊണ്ടുവരേണ്ട സമയമാണിത്. അതിനു വേണ്ടത് ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്-അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാറിനുള്ള പ്രധാന തടസ്സമായാണ് സിന്‍വാറിനെ ഭരണകൂടം കണ്ടതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ വ്യാഴാഴ്ച പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
എല്ലിന്റെ കാര്യത്തില്‍ തെല്ലും ആശങ്ക വേണ്ട; കുമ്പള സഹ. ആശുപത്രി വാഹനാപകടത്തില്‍ ഇടുപ്പെല്ല് തകര്‍ന്ന 57 കാരന് ഏഴുമണിക്കൂര്‍ നീണ്ട അതിസാഹസിക ശസ്ത്രക്രിയയിലൂടെ ഇടുപ്പ് പൂര്‍വ്വസ്ഥിതിയിലാക്കി, അപകടത്തില്‍പ്പെട്ടയാള്‍ സാധാരണ നിലയിലേക്ക്, ജില്ലയില്‍ ഇത്തരത്തില്‍ ആദ്യ ശസ്ത്രക്രിയ
വിദ്യാര്‍ത്ഥിയെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയി വീട്ടിനകത്തു പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; അക്രമിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് വീഴ്ത്തി വിദ്യാര്‍ത്ഥി രക്ഷപ്പെട്ടു, മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി

You cannot copy content of this page