ദുബൈ: ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്ര യു എ ഇ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
അജ്മാനില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗം എം. വി. തമ്പാന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി കെ. മുരളീധരന്‍ കാനത്തിങ്കാല്‍(പ്രസി.), അനില്‍ ആയംകടവ് (സെക്ര.), ജയദേവന്‍ കുണ്ടൂര്‍ (വൈ. പ്രസി.), പവിത്രന്‍ പൊള്ളക്കട (ജോ. സെക്ര.), നികേഷ് പണമ്മല്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയമ്പാറ അമ്പലം കാലിടുക്കം നടപ്പാത റോഡാക്കണമെന്ന് ആവശ്യപ്പെട്ടു. അനില്‍ അയംകടവ്, ജയദേവന്‍ കുണ്ടൂര്‍ പ്രസംഗിച്ചു.








