-പി പി ചെറിയാന്‍
അലബാമ: കാമുകിയുടെ 5 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ അലബാമയില്‍ നടപ്പാക്കി. കാമുകിയുടെ അഞ്ച് കുടുംബാംഗങ്ങളെ കോടാലിയും തോക്കും ഉപയോഗിച്ച് കൂട്ടക്കൊല ചെയ്ത അലബാമ ഡെറിക്ക് ഡിയര്‍മാനെ (36)യാണ് എട്ടുവര്‍ഷത്തിനു ശേഷം വധശിക്ഷയ്ക്കു വിധേയനാക്കിയത്.
2016 ഓഗസ്റ്റ് 20ന് രാത്രി മൊബൈല്‍ പ്രാന്തപ്രദേശമായ സിട്രോനെല്ലില്‍ നടന്ന ആക്രമണത്തില്‍ കാമുകിയുടെ സഹോദരന്‍ ജോസഫ് ടര്‍ണറെ കൊലപ്പെടുത്തിയ കേസില്‍ ഡിയര്‍മാന്‍ (36) ശിക്ഷിക്കപ്പെട്ടു; ടര്‍ണറുടെ ഭാര്യ ഷാനന്‍ റാന്‍ഡല്‍, റാന്‍ഡലിന്റെ സഹോദരന്‍ റോബര്‍ട്ട് ബ്രൗണ്‍, കൂടാതെ റാന്‍ഡലിന്റെ അനന്തരവള്‍ ചെല്‍സി റീഡ്, റീഡിന്റെ ഭര്‍ത്താവ് ജസ്റ്റിന്‍, ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു എന്നിവരാണ് കൊല്ലപ്പെട്ടത്.
മാരകമായ കോക്ടെയ്ല്‍ രണ്ടു ഐ.വി ലൈനുകളിലൂടെ സിരകളിലേക്ക് കുത്തിവച്ചായിരുന്നു വധശിക്ഷ നടപ്പാക്കിയത്.
ഈ വര്‍ഷം അലബാമയില്‍ വധിക്കപ്പെട്ട അഞ്ചാമത്തെയും രാജ്യത്ത് ഇരുപതാമത്തെയും തടവുകാരനായിരുന്നു ഡിയര്‍മാന്‍.