ബൈബിള്‍ വാങ്ങലും പഠിപ്പിക്കലും തടയാന്‍ ഒക്ലഹോമന്‍ സംസ്ഥാനത്തെ 32 സ്‌കൂളുകള്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു

-പി പി ചെറിയാന്‍

ഒക്ലഹോമ സിറ്റി: പൊതുവിദ്യാലയങ്ങള്‍ ബൈബിളുകള്‍ പഠിപ്പിക്കുകയും ക്ലാസ് മുറികളില്‍ അതിന്റെ പകര്‍പ്പ് സൂക്ഷിക്കുകയും ചെയ്യുന്ന ഉത്തരവ് തടയണമെന്ന് ഒക്ലഹോമ രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വിശ്വാസ നേതാക്കള്‍ എന്നിവരുടെ ഒരു സംഘം സംസ്ഥാന സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
32 സ്‌കൂളുകള്‍ ഇതു സംബന്ധിച്ചു വ്യാഴാഴ്ച അഭ്യര്‍ത്ഥന സമര്‍പ്പിച്ചു. ഉത്തരവ് ഒക്ലഹോമ ഭരണഘടനയുടെ സംസ്ഥാന-സ്ഥാപിത മതത്തിന്റെ നിരോധനത്തെ ലംഘിക്കുന്നുവെന്ന് പരാതിക്കാര്‍ വാദിച്ചു. ബൈബിളുകള്‍ വാങ്ങാന്‍ നികുതിദായകരുടെ ഫണ്ട് ഉപയോഗിക്കുന്നത് തടയണമെന്ന് അവര്‍ ജസ്റ്റിസുമാരോട് ആവശ്യപ്പെട്ടു.
ഒക്ലഹോമ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ പൊതു സ്‌കൂള്‍ ക്ലാസ് മുറികളില്‍ സ്ഥാപിക്കാന്‍ 55,000 ബൈബിളുകള്‍ വാങ്ങാന്‍ നീക്കം ആരംഭിച്ചിരുന്നു. സ്റ്റേറ്റ് സൂപ്രണ്ട് റയാന്‍ വാള്‍ട്ടേഴ്സ് ബൈബിളില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്താന്‍ പൊതുവിദ്യാലയങ്ങളോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അഞ്ചാം ക്ലാസ് മുതല്‍ 12 വരെ ഗ്രേഡ് ഹിസ്റ്ററി കോഴ്സുകളില്‍ മതപരിവര്‍ത്തനമല്ല, ബൈബിളിന്റെ ചരിത്രപരവും സാഹിത്യപരവുമായ പ്രാധാന്യം പഠിപ്പിക്കുകയാണ് ഇതു വഴി ലക്ഷ്യമാക്കുന്നതെന്നു വാള്‍ട്ടേഴ്സ് പറഞ്ഞു.
ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് ബൈബിള്‍ തത്ത്വങ്ങള്‍ മനസ്സിലാക്കാതെ അമേരിക്കന്‍ ചരിത്രവും സംസ്‌കാരവും മനസ്സിലാക്കാന്‍ കഴിയില്ല, അതിനാല്‍ ഒക്ലഹോമയിലെ എല്ലാ ക്ലാസ് മുറികളിലും ബൈബിള്‍ തിരികെ കൊണ്ടുവരുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു-വാള്‍ട്ടേഴ്സ് വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. മറ്റ് വിശ്വാസങ്ങളെ അപേക്ഷിച്ച് വാള്‍ട്ടേഴ്സ് സ്വന്തം ക്രിസ്ത്യന്‍ വിശ്വാസത്തിന് തെറ്റായി മുന്‍ഗണന നല്‍കുന്നുവെന്ന് വാദികളും അവരുടെ അഭിഭാഷകരും എതിര്‍പ്പു പ്രകടിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page