ഗാസ: ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടതായി സംശയിക്കുന്നതായി ഇസ്രയേൽ സൈന്യം. തങ്ങളുടെ ആക്രമണത്തിൽ സിൻവർ കൊല്ലപ്പെട്ടെന്നാണ് സംശയമെന്നും കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കാമെന്നും ഇസ്രയേൽ സൈന്യം പറയുന്നു. ഗാസ മുനമ്പിൽ നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകരരെ തങ്ങളുടെ സൈന്യം കൊലപ്പെടുത്തിയിരുന്നെന്നും അതിലൊരാൾ സിൻവർ ആണെന്ന് സംശയിക്കുന്നുവെന്നുമാണ് ഇസ്രയേലിൻ്റെ വാദം. എന്നാൽ ഇത് സിൻവർ തന്നെയാണോയെന്ന് ഇസ്രയേലിന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഹമാസ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിൻ്റെ സൂത്രധാരനായി കരുതുന്നത് യഹ്യ സിൻവറാണ്. ഇദ്ദേഹത്തെ വധിക്കുകയായിരുന്നു ഇസ്രയേലിന് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. ഇതിനായി ഗാസയിലെമ്പാടും ഇസ്രയേൽ അരിച്ചുപെറുക്കി ആക്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. സിന്‍വാര്‍ ഒളിവില്‍ കഴിയുന്നെന്ന് കരുതിയ പ്രദേശങ്ങളിലെ തുരങ്കങ്ങളില്‍ ഇസ്രായേല്‍ സൈന്യം ബോംബാക്രമണം നടത്തിയിരുന്നു. എന്നാല്‍ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടുവെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല.സിന്‍വാര്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയായിരിക്കാം എന്നാണ് കരുതുന്നത്. സിന്‍വാറിന്റെ മരണം സ്ഥിരീകരിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ തങ്ങളുടെ പക്കലില്ലെന്ന് ഇസ്രായേല്‍ സൈന്യവും അഭിപ്രായപ്പെട്ടു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ 2024-ല്‍ ടെഹ്‌റാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയായിട്ടാണ് ഹമാസ്, യഹിയയെ അവരോധിച്ചത്.
