ബന്തിയോട്ടെ സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണവുമായി ഡോക്ടര്‍; പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ

കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്തിലെ ബന്തിയോട്ടെ ഡി.എം ആശുപത്രി പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെയാണെന്നു ആരോപണം. കുഞ്ചത്തൂരിലെ ഡോക്ടര്‍ ഐ.എ ഖാദര്‍ പത്രസമ്മേളനത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്. പഞ്ചായത്തിന്റെ അനുമതിയോ ലൈസന്‍സോ ഇല്ലാതെ പത്തുവര്‍ഷമായി ആശുപത്രി പ്രവര്‍ത്തിച്ചുവരികയാണെന്നു ഡോക്ടര്‍ ഖാദര്‍ ആരോപിച്ചു.
അനുമതിയില്ലാത്ത സ്ഥാപനം കാണിച്ച് ബായാറിലെ ഒരു വ്യക്തി നിരവധി പേരില്‍ നിന്നു കോടിക്കണക്കിനു രൂപ നിക്ഷേപമായി സ്വീകരിച്ചു. വലിയ ലാഭം വാഗ്ദാനം ചെയ്ത് രണ്ടു തവണകളായി തന്നില്‍ നിന്നു 75 ലക്ഷം രൂപ കൈപ്പറ്റിയതായും ഖാദര്‍ ആരോപിച്ചു. പണം തിരികെ കിട്ടാന്‍ പലരും നിയമപോരാട്ടത്തിലാണ്. പണം നഷ്ടപ്പെട്ടപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെയാണെന്ന് വിവരാവകാശരേഖ വഴി മനസ്സിലായതെന്നും ഡോക്ടര്‍ കെ.എ ഖാദര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page