കാസര്‍കോട്: സ്ത്രീയില്‍ നിന്നു 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി തിരികെ നല്‍കാതെ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൊഗ്രാല്‍പുത്തൂരിലെ ആയിഷ ജസീലയുടെ പരാതിയില്‍ സഹോദരങ്ങളായ ജമാലുദ്ദീന്‍, ജലാലുദ്ദീന്‍, ജാഫര്‍ എന്നിവര്‍ക്കെതിരെയാണ് വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
