കാസര്‍കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ഉദിനൂര്‍ മണിയൊടിയിലെ ഷബീറി(35)നെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. ജുലായ് മാസം മുതല്‍ പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്.
