തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നു റവന്യുവകുപ്പു മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. നവീന്‍ബാബുവിനെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പൊതുപ്രവര്‍ത്തകര്‍ പക്വതയോടെ ഇടപെടണം. എ.ഡി.എം ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തും- മന്ത്രി പറഞ്ഞു. വ്യക്തിപരമായി നല്ല കഴിവും പക്വതയുമുള്ള ഉദ്യോഗസ്ഥനാണ് നവീന്‍ബാബു. അദ്ദേഹം ആവശ്യപ്പെട്ടത് അനുസരിച്ചാണ് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം നല്‍കിയത്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്-മന്ത്രി കൂട്ടിച്ചേര്‍ത്തു.
