കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സൈബറിടം. മനുഷ്യനാകൂ എന്ന് പാട്ട് പാടിയാല്‍ മാത്രം പോര.. മനുഷ്യനാവുയെങ്കിലും ചെയ്യണം, നവീന്‍ ബാബുവിന്റെ ചോരയുടെ മണം ജീവിതകാലം മുഴുവനും നിങ്ങളെ പിന്തുടരട്ടെയെന്നുമാണ് ഫേസ്ബുക്കില്‍ വിമര്‍ശനം. പി.പി. ദിവ്യയുടെ പേജിലെ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളായിട്ടാണ് വിമര്‍ശനങ്ങളുയരുന്നത്. യാത്രയയപ്പ് യോഗത്തില്‍ തന്നെ ഇത്തരത്തില്‍ ആക്ഷേപം വേണമായിരുന്നോ എന്നും ക്ഷണിക്കാതെ അവിടെ ചെന്ന് എന്തൊക്കെയാണ് പറഞ്ഞത് എന്ന് ഒരാള്‍. ചേച്ചിക്ക് സന്തോഷമായോ ഒരു ജീവന് എടുത്തപ്പോള്‍ ക്ഷണിക്കപ്പെടാത്ത ഒരു പരിപാടിയില്‍ പോയി അവിടെ ഇരിക്കുന്ന ആളെ കുറ്റപ്പെടുത്തിയപ്പോള്‍ ചേച്ചിക്ക് കിട്ടിയത് മനസ്സിന് ഒരു സന്തോഷം പക്ഷേ പോയത് ഒരു ജീവന് അയാളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ നിയമപരമായ കാര്യങ്ങളാണ് ചെയ്യേണ്ടത് അല്ലാതെ പോയി പരസ്യമായി കുറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടത്…., തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റുകള്‍ക്ക് താഴെ വന്നിരിക്കുന്നത്. എഡിഎം നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകാനിരിക്കെയാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന യാത്ര അയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രൂക്ഷമായ വിമര്‍ശനവും അഴിമതി ആരോപണവും ഇദ്ദേഹത്തിനെതിരെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.
‘മനുഷ്യനാകൂ എന്ന് പാട്ട് പാടിയാല്‍ മാത്രം പോര..’ പിപി ദിവ്യക്കെതിരെ സൈബര്‍ ലോകം
കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സൈബറിടം. മനുഷ്യനാകൂ എന്ന് പാട്ട് പാടിയാല്‍ മാത്രം പോര.. മനുഷ്യനാവുയെങ്കിലും ചെയ്യണം, നവീന്‍ ബാബുവിന്റെ ചോരയുടെ മണം ജീവിതകാലം മുഴുവനും നിങ്ങളെ പിന്തുടരട്ടെയെന്നുമാണ് ഫേസ്ബുക്കില്‍ വിമര്‍ശനം. പി.പി. ദിവ്യയുടെ പേജിലെ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളായിട്ടാണ് വിമര്‍ശനങ്ങളുയരുന്നത്. യാത്രയയപ്പ് യോഗത്തില്‍ തന്നെ ഇത്തരത്തില്‍ ആക്ഷേപം വേണമായിരുന്നോ എന്നും ക്ഷണിക്കാതെ അവിടെ ചെന്ന് എന്തൊക്കെയാണ് പറഞ്ഞത് എന്ന് ഒരാള്‍. ചേച്ചിക്ക് സന്തോഷമായോ ഒരു ജീവന് എടുത്തപ്പോള്‍ ക്ഷണിക്കപ്പെടാത്ത ഒരു പരിപാടിയില്‍ പോയി അവിടെ ഇരിക്കുന്ന ആളെ കുറ്റപ്പെടുത്തിയപ്പോള്‍ ചേച്ചിക്ക് കിട്ടിയത് മനസ്സിന് ഒരു സന്തോഷം പക്ഷേ പോയത് ഒരു ജീവന് അയാളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ നിയമപരമായ കാര്യങ്ങളാണ് ചെയ്യേണ്ടത് അല്ലാതെ പോയി പരസ്യമായി കുറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടത്….,
തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റുകള്‍ക്ക് താഴെ വന്നിരിക്കുന്നത്. എഡിഎം നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകാനിരിക്കെയാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന യാത്ര അയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രൂക്ഷമായ വിമര്‍ശനവും അഴിമതി ആരോപണവും ഇദ്ദേഹത്തിനെതിരെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.
RELATED NEWS
ബന്തടുക്ക, ബേത്തലത്തെ ദേവികയുടെ ആത്മഹത്യ; മൊബൈൽ ഫോൺ തുറക്കാൻ കഴിഞ്ഞില്ല ,സൈബർ പൊലീസിന്റെ സഹായം തേടുന്നു
വീടിനു സമീപത്തെ ഷെഡില്‍ ചാരായ വാറ്റ്: 40 ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ വാഷുമായി രാമന്തളി സ്വദേശി അറസ്റ്റില്‍
ബേഡകം കാലിച്ചാമരം വീട്ടില്‍ ദാമോദരന്‍ അന്തരിച്ചു
2011ലെ കാഞ്ഞങ്ങാട് കലാപം; പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
15കാരിയെ പീഡിപ്പിച്ച വല്യുപ്പ പോക്സോ പ്രകാരം അറസ്റ്റില്‍
16കാരനു പ്രകൃതി വിരുദ്ധ പീഡനം: മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍; ഒളിവില്‍ പോയ മുസ്ലീം യൂത്ത് ലീഗ് നേതാവ് ഉള്‍പ്പെടെ 4 പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം
കുഡോ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ്: അണ്ടര്‍ 13 വിഭാഗത്തില്‍ പൂര്‍ണ സന്തോഷിന് സ്വര്‍ണം
കീഴൂര്‍ കടപ്പുറത്ത് യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍