മംഗളൂരു; 34 ലധികം മോഷണക്കേസുകളില്‍ പ്രതിയായി ഒളിവിലായിരുന്ന കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബല്‍ത്തങ്ങാടി പടങ്ങാടി സ്വദേശി ജാഫര്‍ ഹമീദ് എന്ന ഹനേ കുമ്മിമോനു എന്ന ഹമീദാ(49)ണ് പിടിയിലായത്. ബണ്ട്വാള്‍, ഉപ്പിനങ്ങാടി, കടബ, പുത്തൂര്‍, വേണൂര്, ധര്‍മസ്ഥല, പുഞ്ചലക്കാട്ടെ, മംഗളൂരു സിറ്റി, ബന്ദര്‍, ഹാസനിലെ ബേലൂര്‍, കോപ്പ, ഹരിഹരപുര, ചിക്കമംഗളൂരു ജില്ലയിലെ മൂഡിഗെരെ, പടുബിദ്രി, മടിക്കേരി, കേരളം എന്നിവിടങ്ങളിലായി ഹമീദിനെതിരെ 34 മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 22 വാറന്റുകളുമുണ്ട്.
