കാസര്‍കോട്: കേരള പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നിയമലംഘനത്തിനുള്ള പിഴകള്‍ അടക്കാന്‍ ഇ-ചലാന്‍ അദാലത്ത് ഒരുക്കുന്നു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഒക്ടോബര്‍ 18, 19 തീയതികളില്‍ സംഘടിപ്പിക്കുന്ന അദാലത്തില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പിഴ ഒടുക്കാം. ഇ-ചലാന്‍ മുഖേന നല്‍കിയിട്ടുള്ള നിയമലംഘനത്തിനുള്ള പിഴകളില്‍ യഥാസമയം പിഴ അടക്കാന്‍ സാധിക്കാത്ത ചലാനുകളും, നിലവില്‍ കോടതിയിലുള്ള ചലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചലാനുകളും തീര്‍പ്പാക്കാം. പിഴ ഒടുക്കുന്നതിന് എടിഎം കാര്‍ഡ്, യു.പി.ഐ സൗകര്യം മാത്രമേ ലഭ്യമാവുകയുള്ളുവെന്നു ജില്ലാ പൊലീസ് മേധാവിയുടെ അറിയിപ്പില്‍ പറയുന്നു. സംശയനിവാരണത്തിന് ഈ നമ്പറുകളില്‍ ബന്ധപ്പെടാം, 04994 257600, 9188961014.
