കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ സിപിഎം പ്രാദേശിക നേതാവും വ്യാപാരിയും അറസ്റ്റില്‍. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിലവില്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ അട്ടകണ്ടം മുളന്‍ വീട്ടില്‍ എംവി തമ്പാന്‍ (55), റബ്ബര്‍ വ്യാപാരി അട്ടകണ്ടം തട്ടാംക്കോലിലെ സര്‍ക്കാരി തുണ്ടുപറമ്പില്‍ ഹൗസ് സജി (51) എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ മാസം ജില്ലാശുപത്രിയില്‍ ചികില്‍സക്കായി എത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ കൂടെ സജിയും ഉണ്ടായിരുന്നു. ഡോക്ടറെ കണ്ടതും സംസാരിച്ചതും എല്ലാം സജിയായിരുന്നു. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണി ആണ് ഡോക്ടര്‍മാര്‍ കൂടെയുണ്ടായ സജിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കടുത്ത വയറുവേദന തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്ക് എത്തിയിരുന്നു. പെണ്‍കുട്ടി ഡോക്ടറോട് വയസ് 16 പറഞ്ഞതോടെ ആശുപത്രി അധികൃതര്‍ വിവരം പൊലീസ് കൈമാറുകയായിരുന്നു. പെണ്‍കുട്ടിയെ അമ്പലത്തറ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും ലൈംഗികമായി ഉപയോഗിച്ചത് പുറത്തുവന്നത്. വ്യാപാരി നിരവധി തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പോസ്‌കോ നിയമപ്രകാരം രണ്ട് കേസുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.