കാസര്‍കോട്: പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഇളയ ഭഗവതിയുടെ നര്‍ത്തകനായ ഗോപാലന്‍ ആയത്താര്‍ (80) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. പാലക്കുന്ന് കുതിരക്കോടാണ് താമസം.1997ലെ ഭരണി ഉത്സവ നാളിലായിരുന്നു മുളിയാർ വീട് വയനാട്ടുകുലവൻ തറവാടിനെ പ്രതിനിധീകരിച്ച് ആയത്താരായി കലശം കുളിച്ചത്. ഭാര്യ: നാരായണി. മക്കൾ: ഭാസ്കരൻ, ശ്രീ കുഞ്ഞിക്കണ്ണൻ നായർ, ദേവി, അനിത, ലാളിതാക്ഷൻ, അനീഷ. മരുമക്കൾ: അനിത, അശോകൻ (സഹകരണ ബാങ്ക് ജീവനക്കാരൻ), ഭരതൻ (ഖത്തർ), പരേതനായ പുരുഷോത്തമൻ. സഹോദരങ്ങൾ: സരോജിനി, ടി.ഭാസ്കരൻ (മർച്ചന്റ് നേവി), ജാനകി, ശാരദ, ടി.രാഘവൻ (റിട്ട. ആർമി സുബേദാർ), പരേതരായ കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ. സഞ്ചയനം നാളെ.
