കാസര്‍കോട്: പ്രാര്‍ഥനയ്ക്ക് പള്ളിയിലെത്തിയ 11 കാരനെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. പാച്ചാണി സ്വദേശികളായ ഇബ്രാഹീം യൂസഫ് എന്നിവര്‍ക്കെതിരെയാണ് കേസ്. ബന്തിയോട് ഹേരൂര്‍ പാച്ചാണി ഫിര്‍ദൗസ് ജുമാമസ്ജിദിന് സമീപത്തുവച്ചാണ് സംഭവം. ഈമാസം ആറിനാണ് സംഭവമെന്നാണ് അഞ്ചാംക്ലാസ് വിദ്യാര്‍ഥി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഉച്ചയ്ക്ക് പള്ളിക്ക് സമീപം എത്തിയപ്പോള്‍ ‘പ്രാര്‍ഥന നടത്താന്‍ നിനക്ക് വേറെ പള്ളിയില്ലെ’ എന്ന് ചോദിച്ച് ഒന്നാംപ്രതി ഇബ്രാഹീം തിരിച്ചയച്ചു. അന്നു രാത്രി പള്ളിക്ക് സമീപം എത്തിയപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ടാം പ്രതി നെഞ്ചിന് ഇടിച്ചു’- എന്ന് കുട്ടിയുടെ പരാതിയില്‍ പറയുന്നു.
