കടന്നല്‍ കുത്തേറ്റ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടയില്‍ കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തിനു ഇരയായ തൊഴിലാളി മരിച്ചു. തിരുവനന്തപുരം, വെള്ളനാട് സ്വദേശി സുശീലയാണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സുശീലയടക്കമുള്ള 20 തൊഴിലാളികള്‍ ജോലിക്കിടയില്‍ കടന്നല്‍ ആക്രമണത്തിനു ഇരയായത്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ സുശീല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page