-പി.പി ചെറിയാന്‍
ഡെസ് മോയിന്‍സ്, അയോവ: ഹൈസ്‌കൂള്‍ സ്പാനിഷ് അധ്യാപികയെ ബേസ്ബോള്‍ ബാറ്റുകൊണ്ട് അടിച്ചുകൊന്ന കേസില്‍ കുറ്റം സമ്മതിച്ച അയോവയിലെ കൗമാരക്കാരന്‍ വില്ലാര്‍ഡ് മില്ലര്‍ക്കു പരോള്‍ ലഭിക്കാന്‍ 35 വര്‍ഷം തടവ് അനുഭവിക്കണമെന്ന് സംസ്ഥാന ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും നിര്‍ദ്ദേശിച്ചു.
2021-ല്‍ ഫെയര്‍ഫീല്‍ഡ് ഹൈസ്‌കൂളിലെ അധ്യാപികയായ നൊഹേമ ഗ്രാബറെ(66) കൊലപ്പെടുത്തുമ്പോള്‍ വില്ലാര്‍ഡ് മില്ലറിന് 16 വയസ്സായിരുന്നു. കഴിഞ്ഞ വര്‍ഷം മില്ലറെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളെ പരോള്‍ യോഗ്യതയ്ക്ക് മുമ്പ് കുറഞ്ഞകാലത്തേക്കു ശിക്ഷിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.
സംസ്ഥാന സുപ്രീം കോടതി വെള്ളിയാഴ്ച ജില്ലാ കോടതിയുടെ തീരുമാനം ഏകകണ്ഠമായി ശരിവച്ചു,
25 വര്‍ഷത്തിന് ശേഷം പരോള്‍ അര്‍ഹതയോടെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മില്ലറും ജെറമി ഗൂഡേലും, 2021 നവംബര്‍ 2നാണ് ഗ്രാബറിനെ കൊലപ്പെടുത്തിയത്. സ്‌കൂള്‍ കഴിഞ്ഞ് ടീച്ചര്‍ പതിവായി നടക്കുന്ന ഒരു പാര്‍ക്കില്‍ വച്ചായിരുന്നു കൊലപാതകം. മില്ലറിന് മോശം ഗ്രേഡ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് കൗമാരക്കാര്‍ ഗ്രാബറിനോട് ദേഷ്യപ്പെട്ടതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.