കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ സിനിമാതാരങ്ങളായ സ്വാസിക, ബീന ആന്റണി, ഭര്‍ത്താവ് മനോജ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആലുവ സ്വദേശിനിയായ നടിയുടെ പരാതി പ്രകാരമാണ് കേസ്. ബീന ആന്റണി ഒന്നാം പ്രതിയും ഭര്‍ത്താവ് മനോജ് രണ്ടാംപ്രതിയും സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖരായ നടന്മാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വിരോധത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയെന്നു കാണിച്ചാണ് നടി പൊലീസിനെ സമീപിച്ചത്.
