കണ്ണൂര്‍: ലഹരി കടത്ത് കേസില്‍ പ്രതിയായ യുവാവ് ബ്രൗണ്‍ ഷുഗറുമായി പിടിയില്‍. അത്താഴക്കുന്ന് പുല്ലുപിയിലുള്ള സായന്തി(20)നെയാണ് വളപട്ടണം എസ്.ഐ ടിഎം വിപിന്റെ നേതൃത്വത്തില്‍ കാട്ടാമ്പള്ളിയില്‍ നിന്നു പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇയാളില്‍നിന്നും 0.8 ഗ്രാം ബ്രൗണ്‍ഷുഗര്‍ കണ്ടെടുത്തു. ലഹരി കേസില്‍ മുന്‍പും ജയിലില്‍ കിടന്നിട്ടുള്ള ആളാണ് പിടിയിലായ സായന്തെന്ന് പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥരായ സുമിത്ത്, സതീശന്‍ എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞദിവസം എംഡിഎംഎയുമായി ഒരു യുവാവിനെ വളപട്ടണം പൊലീസ് പിടികൂടിയിരുന്നു.
