കാസര്‍കോട്: കയ്യൂര്‍ അരയാക്കടവ് റോഡില്‍ 30 അടി ആഴ്ചയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. പെന്ഷന് മുക്ക് ഇറക്കത്തിലാണ് റോഡ് ഇടിഞ്ഞു താഴ്ന്ന നിലയില്‍ കണ്ടെത്തിയത്. അപകട ഭീഷണി ഉയര്‍ത്തുന്നതിനാല്‍ ഇതുവഴി കടന്നു പോകുന്ന വലിയ വാഹനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദിവസവും ബസ് സര്‍വീസ് ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നുണ്ട്. റോഡിന് സമീപത്ത് നേരത്തെ ചെങ്കല്‍ ക്വാറി ഉണ്ടായിരുന്നു. കല്പ്പണയോട് ചേര്‍ന്ന് ഭൂമിക്കടയിലൂടെ ശക്തമായ നീരൊഴുക്കുള്ള കാര്യം നാട്ടുകാര്‍ സൂചിപ്പിച്ചിരുന്നു. നിലവിലുള്ള റോഡിന് കുറുകെയായിരുന്നു ഈ നീരൊഴുക്കുണ്ടായിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ ഭാഗം കോണ്‍ക്രീറ്റ് ചെയ്യണമെന്ന ആവശ്യവും അന്ന് ഇവര്‍ ഉന്നയിച്ചിരുന്നുവെങ്കിലും കരാറുകാര്‍ ചെവിക്കൊണ്ടില്ലെന്ന് പറയുന്നു. ശക്തമായ നീരൊഴുക്കില്‍ അടിമണ്ണ് നീങ്ങിയാണ് ഗുഹ രൂപപ്പെട്ടതെന്നും പറയുന്നു.
