മൊഗ്രാല്‍: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ 2012 രൂപം കൊണ്ട മള്‍ട്ടി എക്‌സൈസ് കോമ്പിനേഷന്‍ (എംഇസി 7 ഹെല്‍ത്ത് ക്ലബ്)ന്റെ യുണിറ്റ് മൊഗ്രാലില്‍ രൂപീകരിച്ചു.
സംസ്ഥാനത്ത് 250പരം യൂണിറ്റുകളിലായി ഇപ്പോള്‍ പതിനാലായിരത്തോളം അംഗങ്ങള്‍ ഈ ഹെല്‍ത്ത് ക്ലബ്ബിനുണ്ട്. വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളില്‍ നിന്നും, സാമൂഹികമായ അനാരോഗ്യ പ്രവണതകളില്‍ നിന്നും മുക്തരാവുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും, സംരക്ഷിക്കുന്നതിനും വ്യായാമം ഉള്‍പ്പെടെയുള്ള പരിശീലനങ്ങള്‍ ഹെല്‍ത്ത് ക്ലബ് നല്‍കുന്നുണ്ട്. മൊഗ്രാലില്‍ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള ഒത്തുചേരല്‍ ഞായറാഴ്ച രാവിലെ 7മണിക്ക് മൊഗ്രാല്‍ സ്‌കൂള്‍ മൈതാനത്ത് നടന്നു. ഹെല്‍ത്ത് ക്ലബ്ബിന്റെ വ്യായാമ മുറകള്‍ കെ മുഹമ്മദ് കുഞ്ഞി നാങ്കി വിശദീകരിച്ചു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എം മാഹിന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം അടുത്ത ആഴ്ച സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. മുപ്പതോളം അംഗങ്ങള്‍ ആദ്യ യോഗത്തില്‍ സംബന്ധിച്ചു.
എംസി അക്ബര്‍ പെര്‍വാഡ്, എംഎ അബ്ദുല്‍ റഹ്‌മാന്‍ സുര്‍ത്തിമുല്ല, ഹമീദ് പെര്‍വാഡ്, ഗഫൂര്‍ പെര്‍വാഡ്, കെഎ അബ്ദുല്‍ റഹ്‌മാന്‍, എംസി കുഞ്ഞഹമ്മദ്, അബ്ബാസ് കെഎം, സെഡ് എ മൊഗ്രാല്‍, മുഹമ്മദ് ആസിഫ് പിഎ, റിയാസ് കരീം, എംഎ മൂസ, എംജിഎ റഹ്‌മാന്‍, എംഎ അബൂബക്കര്‍ സിദ്ദീഖ്, ടികെ ജാഫര്‍, അബ്ദുല്ല ജസീം, മുഹമ്മദ് സമാന്‍, ബിഎ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് എംഎ, അബ്ദുല്ല, എച്ച്എ ഹസ്സന്‍, ഒ കെ മസൂദ്, നസ്രു, അബ്ദുല്ല അബ്ബാസ്, മുഹമ്മദ് മൊഗ്രാല്‍, ടിഎ ജലാല്‍, ശരീഫ് ദീനാര്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്.
