ഹജ്ജിന് പോയ മതപണ്ഡിതന്‍വരെ സ്വര്‍ണം കടത്തിയിട്ടുണ്ട്;കള്ളക്കടത്തുകാരെ മാറ്റിനിര്‍ത്താന്‍ ലീഗ് തയാറായില്ല; കെടി ജലീല്‍

മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് കെടി ജലീല്‍ എംഎല്‍എ. വളരെ സദുപദേശപരമായി താന്‍ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത്. താന്‍ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയില്‍ വരുത്തി തീര്‍ത്തുവെന്നും ഇതിനെ ചൊല്ലി സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുവെന്നും കെടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ മന്ത്രിയായിരുന്ന സമയത്ത് വലിയ രീതിയില്‍ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. കോണ്‍ഗ്രസ്സും മുസ്ലിം ലീഗും അതിനെ സപ്പോര്‍ട്ട് ചെയ്തു. അന്ന് വലിയ രീതിയില്‍ ഉളള സമരപരിപാടികള്‍ എനിക്കെതിരെ സംഘടിപ്പിച്ചു.
‘മലപ്പുറം ജില്ലക്കാരനായ എന്നെ ആക്രമിച്ചപ്പോള്‍ മലപ്പുറം സ്‌നേഹം എവിടെ പോയെന്ന് ജലീല്‍ ചോദിച്ചു.
ഒരു തെറ്റും ചെയ്യാഞ്ഞിട്ടും എന്നെ ക്രൂശിച്ചു. ഹജ്ജിനുപോയ മതപണ്ഡിതന്‍ സ്വര്‍ണക്കടത്തിന് പിടിയിലായി.
പിടിക്കപ്പെട്ട ആ മതപണ്ഡിതന് ലീഗിനോട് ബന്ധമുണ്ടെന്ന് ജലീല്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് താന്‍ പാണക്കാട് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്ന് പറഞ്ഞത്. അതിന് കഴിയില്ലെങ്കില്‍ സാദിഖലി തങ്ങള്‍ ലീഗ് അധ്യക്ഷനായി മാത്രം ഇരിക്കട്ടെ. കള്ളകടത്തിന് പിടിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ ഉള്ളവരാണ്. അതാണ് താന്‍ ചൂണ്ടി കാണിച്ചത്. കള്ളക്കടത്തിന് പിടിക്കപ്പെടുമ്പോള്‍ പലരും പറയുന്നത് കള്ളകടത്ത് മതപരമായി തെറ്റല്ല എന്നാണ്. കള്ളകടത്തുകാരെ മാറ്റി നിര്‍ത്താന്‍ മുസ്ലിം ലീഗ് തയ്യാറല്ലെന്നും കെടി ജലീല്‍ പറഞ്ഞു. മുസ്ലിങ്ങള്‍ എല്ലാം സ്വര്‍ണ്ണകള്ളകടത്തുകാരാണ് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കെടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മതവിധി പുറപ്പെടുവിക്കണമെന്ന ജലീലിന്റെ പ്രസ്താവന നികൃഷ്ടമെന്ന് മുസ്ലിം ലീഗ്.മുസ്ലിം സമുദായത്തെ കുറ്റവാളികളായി ചിത്രീകരിക്കാനാണ് ശ്രമം. സിപിഎം ഉന്നതരെ തൃപ്തിപ്പെടുത്താനാണ് ജലീലിന്റെ നീക്കം. ജലീലിന്റെ പ്രസ്താവനയ്ക്ക് എതിരെ ലീഗ് പ്രതിഷേധിക്കുമെന്ന് പിഎംഎ സലാം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page